Friends Bytes

Circle of Friends

പാസ്‌വേഡ് റിക്കവറി

ഓണ്‍ലൈന്‍ സുവര്‍ണ കാലം. ഒരു ദിവസം വിശാന്ത് ഓഫീസില്‍ വന്നില്ല .  ജോയിക്കാനെങ്കില്‍ വിശാന്തിന്റെ സിസ്റ്റം ലോഗിന്‍ ചെയ്തെ പറ്റു . ജോയ്‌ വിശാന്തിനെ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. അവസാനം പ്രൊഫ: കൂട്ടത്തില്‍ ചവിട്ടിയുടെയും ഈ ഉള്ളവന്റെയും സഹായത്തോടെ പാസ്സ്‌വേര്‍ഡ്‌  കണ്ടു പിടിക്കാം എന്ന് തീരുമാനിച്ചു.    പല പല പാസ്‌വേഡ് കള്‍ മാറി മാറി ട്രൈ ചെയ്തു തളര്‍ന്നു .

 ജോയി  :  അവന്റെ ഒരു ബുദ്ധി വെച്ച് വിശാന്ത്123  യിലും കോമ്പ്ലെക്സ് ആയ പാസ്സ്‌വേര്‍ഡ്‌ ഇടാന്‍ ഒരു സാധ്യതയും ഇല്ല , പക്ഷെ ഒരു രക്ഷയും ഇല്ല .

ലേഖകന്‍ : നമുക്ക് അവന്റെ ഭാര്യയുടെ പേര്‍ ഒന്ന് ട്രൈ ചെയ്താലോ.

അങ്ങനെ ലേഖകനും ജോയിയും കൂടി വിവിധ പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ഒക്കെ പ്രൊഫ :  കൂട്ടത്തില്‍ ചവിട്ടി ഏതാണ്ട് ” ഉത്സവത്തിന് ബാലെ നടക്കുന്നതിന്റെ ഇടയില്‍ കിടന്നു ചില വല്ല്യപ്പന്മാര്‍ ഉറങ്ങുന്നത് പോലെ ”  ധ്യാനിച്ചിരിപ്പായിരുന്നു.  ഞങ്ങള്‍ ഏതാണ്ട് പരിശ്രമം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. പെട്ടെന്ന് മേനകയെ കണ്ട വിശ്വാമിത്രനെപ്പോലെ പ്രൊഫ: ധ്യാനത്തില്‍ നിന്നും എഴുന്നേറ്റു ഒരൊറ്റ അലറല്‍. ” ബിരിയാണി  ,,, ചിക്കന്‍ ബിരിയാണി !!!!!!!!!!!!!!!!!!!!!!. ഇതുകേട്ട ലേഖകനും ജോയിയും ഇടിവെട്ടിയവന്റെ തലയില്‍ കൂടം കൊണ്ടാടിച്ചത് പോലെ പരസ്പരം നോക്കി .

അപ്പോള്‍ പ്രൊഫ: വന്നു കീബോര്‍ഡില്‍ എന്തോ ടൈപ്പ് ചെയ്തു ലോഗിന്‍ ചെയ്തു  .

അതെ!!! അത്     ചിക്കന്‍ ബിരിയാണി എന്നായിരുന്നു .

വാല്‍ക്കഷ്ണം : പ്രൊഫ : കൂട്ടത്തില്‍ ചവിട്ടി  ആരാണെന്നറിയാന്‍ ഒരു ക്ലൂ തരാം. ജാസ്സി ഗിഫ്റ്റില്‍ ഉണ്ട് എം . ജി ശ്രീകുമാരില്‍ ഇല്ല . 

Advertisements

ഏപ്രില്‍ 6, 2010 - Posted by | തമാശകള്‍

3അഭിപ്രായങ്ങള്‍ »

  1. കിടിലന്‍ .. ഇത് വായിച്ച വിഷന്തിന്റെ മുഖം എനിക്ക്ക് കാണാം .. ഷഡ്ജം വിരിയുന്ന്നു….

    Comment by jerinmathewjose | ഏപ്രില്‍ 6, 2010 | മറുപടി

  2. ഇപ്പൊ വിശാന്ത് പാസ്സ്‌വേര്‍ഡ്‌ മാറ്റി
    ന്യൂ പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിചു “ചിക്കന്‍ ബിരിയാണി123”

    Comment by raj | ഏപ്രില്‍ 6, 2010 | മറുപടി

  3. എടാ ലേഖക…. പുട്ടുറുമീസ്…… നിനക്കുള്ള കഥ എന്റെ മനസ്സില്‍ ഉണ്ട് അതൊന്നു വിരിയിച്ചു എടുത്തോട്ടെ പ്ലീസ്

    Comment by visanthv | ഏപ്രില്‍ 6, 2010 | മറുപടി


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: