Friends Bytes

Circle of Friends

ഗിരിരാജന്‍റെ(ഷിനുരാജ്) ലിഫ്റ്റിലെ കണ്ടുപിടുത്തം

എന്നത്തെയും പോലെ ഇന്നും വൈകുന്നേരം ഞങ്ങള്‍ ഛായ കുടിക്കാന്‍ ഇറങ്ങി. ഇന്ന് ഞങ്ങള്‍ നാലാളേ ഛായ കുടിക്കാനുള്ളൂ.ആശാരി(നിഷാദം) വര്‍ക്കില്‍ ആണ് അവന്‍റെ പിറകില്‍ ഇരിക്കുന്ന പ്രശസ്തനായ കടയാടി(ജെറിന്‍) എന്തിലോ ആണ്(എന്തിനോ വേണ്ടി തിളക്കുന്ന വളിച്ച സാമ്പാര്‍ പോലെ). അപരന്‍(ബിജിത്ത്) നേരിട്ട് കടയിലേക്ക് വരും(ബാക്കിലൂടെ അല്ല കേട്ടോ). ലിഫ്റ്റിന്‍റെ ബട്ടന്‍ പ്രെസ്സ് ചെയ്തു ഞാനും ഗിരിരാജനും വെയിറ്റ് ചെയ്യുമ്പോളാണ് നമ്മുടെ അച്ചായന്‍(ബൈജു) മിസ്സിംഗ്. ഞാന്‍ അച്ചായനെ നോക്കാന്‍ ഓഫ്ഫീസിലേക്ക് വന്നു. ഗിരിരാജന്‍ ലിഫിറ്റിന്‍റെ അവിടെ നിന്ന് ലിഫ്റ്റ് വന്നപ്പോള്‍ അത് പിടിച്ചു നിര്‍ത്തി ഞങ്ങളെ വെയിറ്റ് ചെയ്തു നിക്കുവാ. ഞാനും അച്ചായനും തിരിച്ചു വന്നു ലിഫ്റ്റില്‍ കയറിയപ്പോള്‍ ആണ് ഗിരിരാജന്‍റെ കണ്ടുപിടിത്തം ഞങ്ങള്‍ അറിയുന്നത്.

കണ്ടുപിടുത്തം എന്താണെന്നല്ലേ പറയാം. ലിഫ്റ്റിലെ ഫ്ലോര്‍ ബട്ടന്‍റെ തൊട്ടടുത്ത് കാണുന്ന ഡോട്ടുകള്‍ ഉണ്ടല്ലോ അത് കണ്ണ് കാണാന്‍പാടില്ലാത്തവര്‍ക്ക് യൂസ് ചെയ്യാനുള്ളതാണ് എന്ന മഹത്തായ കണ്ടുപിടുത്തം. അതെ ഗിരിരാജന്‍ അത് കണ്ടുപിടിച്ചു. ഈ സംഭവത്തോട് കൂടി ഗിരിരാജന്‍ തന്‍റെ പാള തൊപ്പിയില്‍ ഒരു കോഴി തൂവല്‍ കൂടി കൂട്ടി ചേര്‍ത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കാനായി ഞാന്‍ ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുകയാണ്.

നിങ്ങളുടെ അഭിനന്ദനങ്ങളും ഉപഹാരങ്ങളും(ചീഞ്ഞ മുട്ട,ചെരിപ്പ് മാല etc.) ഈ ബ്ലോഗിന്‍റെ കമ്മെന്‍റ്സ് വഴി പങ്ക് വയ്ക്കാന്‍ മറക്കരുത്. ഇപ്പോള്‍ നമ്മള്‍ അഭിനന്ദിചില്ലേല്‍ ആരെലും ഇമ്മാതിരി ഉള്ള കണ്ടുപിടുത്തത്തിന് തല്ലി പരുവം കെടുത്തി കഴിയുമ്പോള്‍ നമ്മള്‍ക്ക് ദുഖിക്കാന്‍ ഇട വരരുത് നമ്മള്‍ക്ക് ശരിക്ക് ഒന്ന് പെരുമാറാന്‍ കഴിഞ്ഞില്ലലോ എന്ന്.

കുറിപ്പ്: സ്വന്തം നാടായ കണ്ണൂരില്‍ അവന് കാലുകൂത്താന്‍ പറ്റില്ല കാരണം വീട്ടുകാരുള്‍പ്പടെ അവിടെല്ലാരും അവനെ ഉപഹാരങ്ങള്‍ കൊണ്ട് സ്വീകരിക്കാന്‍ കാത്തിരിക്കുവാ.എന്താണോ അവിടെ അവന്‍ കണ്ടുപിടിച്ചത്?. അതുകൊണ്ട് അവന്‍ തിരുവനന്തപുരം ആണ് നാടായി കണക്കാക്കുന്നത്. നമ്മുടെ പാവം ഗിരിരാജന്‍.

Advertisements

ഏപ്രില്‍ 22, 2010 Posted by | തമാശകള്‍, സാങ്കല്‍പ്പികം | 5അഭിപ്രായങ്ങള്‍

അപരന്‍മാര്‍ കേരളത്തില്‍…..

അമേരിക്കാക്ക് പോകാന്‍ ബിജിത്തിന്‍റെ  സ്പോക്കണ്‍ ഇംഗ്ലിഷ് പഠനവും അതിന്‍റെ അനന്തരഫലങ്ങളും

ഏപ്രില്‍ 22, 2010 Posted by | തമാശകള്‍, സാങ്കല്‍പ്പികം | 3അഭിപ്രായങ്ങള്‍

Who assigned ST bugs to me?

On a regular build day Sony(onsite) is very angry: Who assigned ST bugs to me?  I am not working in SubstantiveTesting module.How dare ……?

Ashish : Man its not SubstantiveTesting its Smoke Test bugs in your module.

Those who dont know SubstantiveTesting ask corresponding guys.

ഏപ്രില്‍ 22, 2010 Posted by | തമാശകള്‍ | 1 അഭിപ്രായം

ഒരു മിനിറ്റിനുള്ളില്‍ അമേരിക്ക എത്താം

ജോയ് എയര്‍പോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ വളക്കാന്‍ നടത്തിയ ശ്രമത്തിന്‍റെ ഒരു ആവിഷ്കരണം,
ജോയ്: How long will it take to fly to America?
റിസപ്ഷനിസ്റ്റ്: “Just a minute sir”
ജോയ്: എടാ സോനിഷെ, നമ്മള്‍ ഒരു മിനിറ്റിനുള്ളില്‍ അമേരിക്കയില്‍ എത്തുമെന്ന്!
റിപോര്‍ട്ടര്‍ : പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരുത്തന്‍. നിര്‍ബന്ധമാണെല്‍ പേര് പറഞ്ഞു തരാം കേട്ടോ.

ഏപ്രില്‍ 22, 2010 Posted by | തമാശകള്‍, സാങ്കല്‍പ്പികം | 4അഭിപ്രായങ്ങള്‍

അവനെ(ജോയിയെ) പേടിച്ചു ആരും ആ വഴി പോകാറില്ല

നമ്മുടെ പൂവാലന്‍ മുക്കിലെ ഒരു ചേഞ്ച് ആണ് ഞാന്‍ ഇവിടെ വിവരിക്കാന്‍ പോകുന്നത്.പൂവാലന്‍ മുക്കിലെ സംഭവവും തലക്കെട്ടും തമ്മിലുള്ള ബന്ധം ഇത് മുഴുവന്‍ വായിച്ചാല്‍ മനസ്സിലാകും.

ഈ ആഴ്ച പൊതുവേ ഉച്ച ഊണിന് ശേഷം പൂവാലന്‍ മുക്കില്‍ സ്ത്രീ ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. എവിടെയും കൂട്ടച്ചിരിയും സന്തോഷവും. ഇതിന് മുന്‍പ് ഇങ്ങനെ ഒരു അവസ്ഥ ഒന്‍പത് മാസം മുന്‍പ് ആയിരുന്നു. പിന്നെ വല്ല ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. എന്തോ ഒന്ന് ഈ ആഴ്ച അവിടെ സംഭവിച്ചു. എന്താണ് അവിടെ സംഭവിച്ചത്? എങ്ങനെയാണ് അത് സംഭവിച്ചത്? എല്ലാവരും അതറിയാന്‍ ആകാംക്ഷ കുലരാണെന്ന് എനിക്കറിയാം. നമ്മുക്ക് സ്ഥിതിഗതികള്‍ ഒന്ന് വിലയിരുത്താം.

ഈ ആഴ്ച നടന്ന പ്രധാന സംഭവ വികാസങ്ങളില്‍ കൂടി കടന്ന് പോയാല്‍ മാത്രമേ നമ്മുക്ക് അത് മനസ്സിലാക്കാന്‍ കഴിയൂ. ഈ ആഴ്ച എന്തൊക്കെ സംഭവിച്ചു

1) കേന്ദ്ര മന്ത്രി രാജി വച്ചു

2) മോഡി രാജിവക്കാന്‍ പോകുന്നു etc .

അല്ല ഇതൊന്നും അല്ല കാരണം. ഇതൊന്നും പൂവാലന്‍ മുക്കില്‍ ഒരു വിഷയമേ അല്ല. പിന്നെ എന്ത്?

അതേ അത് തന്നെയാണ് പൂവാലന്‍ മുക്കില്‍ സംഭവിച്ചത്. എന്താണെന്നല്ലേ

ജോയ് ഈ ആഴ്ച പൂവാലന്‍ മുക്കില്‍ ഇല്ല . പൂവാലന്‍ മുക്കില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഇല്ല.ജോയ് അമേരിക്കാക്ക് പോയെക്കുവാ. അതിന്‍റെ സന്തോഷമാണ് അവിടെ.കാരണം പൂവാലന്‍ മുക്കിലെ പേരെടുത്ത പൂവാലനാണല്ലോ നമ്മുടെ ജോയ്. നമ്മുടെ യക്ഷിയും മാടനും മറുതയും ഒക്കെ എത്ര ഡീസന്‍റ് ആണെണോ രക്തം കുടിക്കുന്ന കാര്യത്തില്‍ നമ്മുടെ ആസ്ഥാന പൂവാലന്‍ ജോയ് ഒറ്റ നോട്ടത്തില്‍ രക്തം കുടിച്ചു തീര്‍ക്കും. അവനെ പേടിച്ചു ആരും(പെണ്ണുങ്ങളാരും) ആ വഴി പോകാറില്ലായിരുന്നു എന്നു വേണം നമ്മള്‍ കരുതാന്‍.  എന്തായാലും അവരുടെ ചുണ്ടില്‍ ആ ചിരി മായാതെ നില്‍ക്കട്ടെ എന്നു നമ്മള്‍ക്ക് ആശിക്കാം.

കുറിപ്പ് : ഇന്ത്യയില്‍ ഉള്ള പെണ്ണുങ്ങള്‍ ആഹ്ലാദിക്കുമ്പോള്‍ അങ്ങ് അമേരിക്കയില്‍ ഉള്ള മദാമ്മമാരുടെ ദീന രോദനം  നമ്മുക്ക് കണ്ടില്ല എന്നു വയ്ക്കാന്‍ പറ്റുമോ. അവരുടെ ശാപം നമ്മുടെ പാവം പൂവാലന്‍മാര്‍ക്ക് താങ്ങാന്‍ പറ്റുമോ ആവോ.

ഏപ്രില്‍ 21, 2010 Posted by | തമാശകള്‍ | 8അഭിപ്രായങ്ങള്‍

ഇത്രയും വെളുപ്പിച്ചത് പോരേ ഇനിയും വേണോ?

അങ്ങനെ വിശാന്ത് പതിവുപോലെ ഒരു ഒഴിവുദിവസം വന്നപ്പോള്‍ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ടു..അമ്മായപ്പന്‍ ഇത് അറിയാന്‍ കുറച്ചു വൈകി.അല്ലെങ്കില്‍ പുള്ളി വീടും പൂട്ടി ഒരു 5 സ്റ്റാര്‍ ഹോട്ടേലില്‍ പോയി താമസിച്ചേനെ .അതാണേ  ലാഭം.

സമയം പതിവുപോലെ മുന്നോട്ട് തന്നെ പോയി.ഭക്ഷണസാധനങ്ങള്‍ വിശാന്തിന്‍റെ വയറ്റിലേക്കും.അത്താഴം കഴിഞ്ഞു വയര്‍ തടവിക്കോണ്ടിരിക്കുകയായിരുന്ന വിശാന്തിന്നോട് ഭാര്യയുടെ അമ്മ ചോദിച്ചു.അല്ല പോകുന്നില്ലേ?

എന്തായാലും ഇത്രയായില്ലേ .ഇനി നേരം വെളുപ്പിച്ചിട്ടു പോകാം.

അടുക്കള ഇത്രയും വെളുപ്പിച്ചത് പോരേ മോനേ ?ഇനി നേരം കൂടെ വെളുപ്പിക്കണോ?

ഏപ്രില്‍ 21, 2010 Posted by | തമാശകള്‍, സാങ്കല്‍പ്പികം | 3അഭിപ്രായങ്ങള്‍

പരോപകാരി രാജീവ്

ഓണ്‍ലൈന്‍ കൊടുംപിരി കൊണ്ട് നില്‍ക്കുന്ന കാലം.എല്ലാവര്‍ക്കും പിടിപ്പത് പണി.ജാസിം ഒരു അതിഭയങ്കരമായ ഭാഗം ചെയ്തു കൊണ്ടിരിക്കുന്നു.നെക്സ്റ്റ് അടിച്ചു പോയി ഡാറ്റ ഫില്‍ ചെയ്യുന്ന ഒരു വിസാര്‍ഡ് ആണ് സംഗതി.തരക്കേടില്ലാത്ത രീതിയില്‍ ബഗ്ഗുകള്‍ ഉള്ളതുകൊണ്ട് പുള്ളിക്കാരന്‍ ഫുള്‍ ടൈം ഓഫീസില്‍ കാണും.

അങ്ങനെയിരിക്കുന്ന സമായത്താണ് രാജീവ് ഞങ്ങളുടെ പ്രോജക്റ്റില്‍  യു.ഐ. ഡിസൈനര്‍ ആയി ചാര്‍ജ് എടുത്തത്.റാസ്റ്റെര്‍ ഗ്രാഫിക്സും വെക്ടര്‍ ഗ്രാഫിക്സും അരച്ചു കലക്കി കുടിച്ച പുള്ളി പ്രോജക്റ്റില്‍ മൊത്തം വെക്ടര്‍ ഇംപ്ലെമെന്‍റ് ചെയ്തു തുടങ്ങി.ലീവ് പോലും കിട്ടാന്‍ പ്രയാസം. അങ്ങനെയുള്ള ഒരു വെള്ളിയാഴ്ച.

ജോയ്:ജാസിമേ എന്താടെ ഇന്ന് നേരത്തെ പോകുന്നോ? ബഗ് ഒന്നും ഇല്ലെടെ?

ജാസിം:ഏയ്.ഒരേ ഒരു ബഗ്ഗേ ഉള്ളൂ.അത് ഞാന്‍ തിങ്കളാഴ്ച തീര്‍ത്തോളാം.

ജോയ് : അപ്പോള്‍ ഓകെ ഡേ.ബൈ..അല്ല ആ ബഗ് എന്താ വല്ല ചെറിയ പ്രശ്നവുമാണോ?

ജാസിം: ചെറിയ പ്രശ്നം.വിസാര്‍ഡ് ഇല്ലേ അതിന്റെ നെക്സ്റ്റ് ബട്ടന്‍ കാണുന്നില്ല.രാജീവ് വെക്ടര്‍ ഗ്രാഫിക്സ് ആക്കിയപ്പോള്‍ പോയതായിരിക്കും.ചീളു കേസ്.ഇനി ഒറ്റ പുതിയ ബഗ് പോലും ഉണ്ടാകില്ല.

തന്നെടെ തന്നെ.നെക്സ്റ്റ് ബട്ടന്‍ ഇല്ലാതെ ക്യു.എ കാരി എന്നാ കാണിക്കാനാ?

ഏപ്രില്‍ 20, 2010 Posted by | തമാശകള്‍ | ഒരു അഭിപ്രായം ഇടൂ

ഈ പ്ലേറ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്നതാരെന്നു കണ്ടു പിടിക്കൂ , സമ്മാനം നേടു

 

asdf

സമ്മാനം :  ഈ പ്രശസ്ത വ്യക്തിയോടൊപ്പം ഒരു ഡിന്നര്‍.

ഏപ്രില്‍ 20, 2010 Posted by | തമാശകള്‍ | 5അഭിപ്രായങ്ങള്‍

അമേരിക്കന്‍ ജങ്ഷന്‍

സ്ഥലം:കൊച്ചിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

സമയം: 17Apr2010 നട്ടപ്പാതിര. 00:15

പ്രിന്‍റ് ചെയ്ത ടിക്കെറ്റ് കാണിച്ച് ബോര്‍ഡിങ് പാസ്സ് എടുക്കണം.ആ ഇരിക്കുന്ന കൊച്ചിനെ കണ്ടതും ഞാന്‍ നടത്തം വേഗത്തിലാക്കി സോണിഷിനെ നിഷ്പ്രയാസം പിന്നിലാക്കി കൌണ്ടറിന്‍റെ മുന്നിലെത്തി ചോദിച്ചു.ഇസ് ദിസ് ദി പ്ലേസ് വെയര്‍ വി കാന്‍ ഗെറ്റ് ബോര്‍ഡിങ് പാസ്സ് ?

യെസ് .പ്ലീസ്സ് ഷോ മീ ദി ടിക്കെറ്റ്.മുടിഞ്ഞ ഒരു ഇംഗ്ലിഷ്.Qatar Airways അല്ലേ മുടിഞ്ഞ കാശു കൊടുത്ത് എടുത്തതായിരിക്കും.അങ്ങനെ ഞാന്‍ ടിക്കെറ്റ് കൊടുത്തു.അപ്പോള്‍ അടുത്ത ചോദ്യം.

കുഡ് യു പ്ലീസ്സ് ടെല്‍ മീ ദി അമേരിക്കന്‍  അഡ്രെസ്സ് ?

ദൈവമേ പണി പാളി.ഞാന്‍ എന്താ ഇത് ബൈഹാര്‍ട്ട് പഠിച്ചു വച്ചേക്കുവാനോ?ഓര്‍മയുള്ളത് പറഞ്ഞേക്കം.

ഇറ്റ്സ് സംവെയര്‍ നിയര്‍ അമേരിക്കന്‍ ജങ്ഷന്‍….

വാട്ട്???

ഓ പിന്നെയും പ്രശ്നമായി.ഇനിയിപ്പോള്‍ അഡ്രെസ്സ് ഉള്ള ഇന്‍വിറ്റേഷന്‍ ലെറ്റര്‍ കൊടുത്തേക്കാം.

അതു കണ്ടതും ആ കോച്ച് ചോദിച്ചു. ഈ അഡ്രെസ്സ് ഒക്കെ ഒള്ളത്ത് തന്നെ?

മനസിലാകാത്തവര്‍ക്കായി : ആ തിരോന്തരംകാരി കണ്ട അഡ്രെസ്സില്‍ Monmouth Jn,NJ എന്ന് പച്ച ഇംഗ്ലിഷില്‍എഴുതിയിട്ടുണ്ടായിരുന്നു.

ഏപ്രില്‍ 20, 2010 Posted by | തമാശകള്‍ | 5അഭിപ്രായങ്ങള്‍

ഇപ്പോള്‍ വിഷ്വല്‍ സ്റ്റുഡിയോയിലും

ഏപ്രില്‍ 19, 2010 Posted by | തമാശകള്‍ | 3അഭിപ്രായങ്ങള്‍